കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
ചരിത്രം

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് - ചരിത്രം 

ചരിത്രം

മറ്റത്തൂര്‍

തൃശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊടകര ബ്ലോക്കിലാണ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മറ്റത്തൂര്‍, വെള്ളിക്കുളങ്ങര എന്നീ വില്ലേജുകളില്‍ പൂര്‍ണ്ണമായും ഇഞ്ചക്കുണ്ട്, കോടശ്ശേരി എന്നീ വില്ലേജുകളില്‍ ഭാഗികമായും വ്യാപിച്ചുകിടക്കുന്ന മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് 103.11 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.

മറ്റത്തൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വരന്തരപ്പിള്ളി പഞ്ചായത്തും കിഴക്കുഭാഗത്ത് തമിഴ്നാടും കോടശ്ശേരി പഞ്ചായത്തും, തെക്കുഭാഗത്ത് കോടശ്ശേരി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് കൊടകര, പറപ്പൂക്കര പഞ്ചായത്തുകളുമാണ്.

തെക്കും കിഴക്കും നിബിഡമായ വനങ്ങളും വടക്കും പടിഞ്ഞാറും വിശാലമായ വയലേലകളുമുള്ള ഈ പഞ്ചായത്ത് പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമാണ്.

ഭൂമിശാസ്ത്രപരമായ പ്രത്യേകത: കുന്നുകളും ഇടയ്ക്കിടെയുള്ള സമതലങ്ങളുമടങ്ങുന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. കുന്നുകളോടും മലകളോടും ചേര്‍ന്ന് വിസ്തൃതമായ കരിങ്കല്‍ നിക്ഷേപങ്ങളും കാണപ്പെടുന്നു.

പഞ്ചായത്തിലെ ചില സ്ഥലനാമങ്ങള്‍ വളരെ കൌതുകമുണര്‍ത്തുന്നവയാണ്. വെള്ളിക്കുളങ്ങര, കോടാലി, മുന്നുമുറി, അവിട്ടപ്പിള്ളി തുടങ്ങിയവ ഉദാഹരണം. കൊടകരയെയും മറ്റുപടിഞ്ഞാറന്‍ പ്രദേശങ്ങളെയും സംബന്ധിച്ച് മറ്റത്തൂര്‍ മറ്റേ അറ്റത്തെ ഊരാണ്. മറ്റത്തൂര്‍ കഴിഞ്ഞാല്‍ കിഴക്കോട്ട് പിന്നെ ഊരില്ലായിരുന്നു.

പഞ്ചായത്തിന്റെ പലഭാഗങ്ങളിലും അത്യന്തം കലാവിരുതോടെ കരിങ്കല്ലില്‍ കൊത്തിവച്ചിട്ടുള്ള ശില്പങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കാണാം.

മിനി ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ഒരുകാലത്ത് ഇടതുര്‍ന്ന വനത്തിനു നടുവിലായിരുന്നു. ഇന്നു ചുറ്റുപാടുമുള്ള വനങ്ങള്‍ നശിച്ചുപോയിരിക്കുന്നു. 1950 കാലഘട്ടങ്ങളില്‍ പോലും ആറേശ്വരത്ത് വാനരന്‍മാര്‍ വിഹരിക്കുന്നുണ്ടായിരുന്നു.

പാപപരിഹാരത്തിനായി ഭക്തജനങ്ങള്‍ നൂഴ്ന്നുകടക്കുന്ന ഒരു പുനര്‍ജനി ഇവിടെയുണ്ട്. പടിഞ്ഞാറന്‍ പ്രദേശത്തുകാര്‍ അറ്റത്തെ ഊരു എന്നു പറഞ്ഞിരുന്നത് ഒരര്‍ത്ഥത്തില്‍ ശരിയായിരുന്നു.

മറ്റത്തൂരിനു കിഴക്കു പശ്ചിമഘട്ട മലനിരകളാണ്. കുന്നുകളും ഇടയ്ക്കിടെയുള്ള സമതലങ്ങളുമടങ്ങുന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. വനമേഖലകളില്‍ നിന്ന് മണ്ണിടിഞ്ഞ് സമതലങ്ങളായി രൂപം പ്രാപിച്ച ഇന്നത്തെ കൃഷിയിടങ്ങള്‍ ജൈവവളസ്രോതസ്സുകളാല്‍ സമ്പന്നമായതുകൊണ്ടിരിക്കാം കഴിഞ്ഞകാലങ്ങളില്‍ ഈ പഞ്ചായത്തിലെ കാര്‍ഷികമേഖല സമ്പന്നമായിരുന്നത്.

സാമൂഹ്യ-സാംസ്കാരിക ചരിത്രം

പണ്ടുകാലത്ത് കിഴക്കുനിന്ന് പടിഞ്ഞാട്ടുകൊണ്ടു പോയിരുന്ന വനവിഭവങ്ങള്‍ക്ക് ചുങ്കം പിരിക്കാന്‍ അധികൃതര്‍ തമ്പടിച്ചിരുന്നത് ഒരു ആലിന്‍ചുവട്ടിലായിരുന്നു. അതാണ് ചുങ്കാല്‍.

ആറേശ്വരം, ആറ് ഈശ്വരന്‍മാരുടെ ആവാസകേന്ദ്രമാണെന്നും വാസുപുരം ശ്രീകൃഷ്ണക്ഷേത്രമുണ്ടായിരുന്ന സ്ഥലമായിരുന്നന്നും പറയപ്പെടുന്നു. കൊടകരയെയും മറ്റുപടിഞ്ഞാറന്‍ പ്രദേശങ്ങളെയും സംബന്ധിച്ച് മറ്റത്തൂര്‍ മറ്റേ അറ്റത്തെ ഊരാണ്.

പഞ്ചായത്തിന്റെ പലഭാഗങ്ങളിലും അത്യന്തം കലാവിരുതോടെ കരിങ്കല്ലില്‍ കൊത്തിവച്ചിട്ടുള്ള ശില്പങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കാണാം. മിനി ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ഒരുകാലത്ത് ഇടതുര്‍ന്ന വനത്തിനു നടുവിലായിരുന്നു.

വെള്ളികുളങ്ങര മുതല്‍ മറ്റത്തൂര്‍കുന്നുവരെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളും, മോസ്കുകളുമുണ്ട്. പഞ്ചായത്തിലെ പള്ളികളില്‍ ഏറ്റവും പഴക്കമുള്ളത് മൂന്നുമുറി പള്ളിയാണ്.

അംബരചുംബിയായ കോടശ്ശേരിമലയുടെ മുകളിലെ കനകമല കപ്പേളയും അതിന്റെ മനോഹാരിത കൊണ്ട് ശ്രദ്ധേയമാണ്.

ഭൂപരമ്പര: മറ്റത്തൂര്‍ പഞ്ചായത്തിലെ വസ്തുവകകളെല്ലാം തൃപ്പുണിത്തുറ കോവിലകം വകയായിരുന്നുവത്രെ. പാട്ടപ്പിരിവിന്റെ സൌകര്യാര്‍ത്ഥം കൊടുങ്ങയില്‍ ഒരു കോവിലകവുമുണ്ടായിരുന്നു.

കോവിലകം വക ഭൂമി മധ്യവര്‍ത്തികള്‍ ചെറുകുടിയാന്‍മാര്‍ക്കു കൃഷിക്കുവേണ്ടി നല്‍കിയിരുന്നു. ഭൂപരിഷ്കരണത്തോടെ മാത്രമായിരുന്നു ജന്‍മിയും മധ്യവര്‍ത്തികളും അപ്രത്യക്ഷരായത്.

മറ്റത്തൂരിനു കിഴക്കു മല തന്നെയായിരുന്നു. കോവിലകം വക ഭൂമി കൈയ്യാളിയിരുന്ന ജന്‍മികള്‍ കൃഷിയുടെ ആവശ്യത്തിനു മാത്രമായിരുന്നു നാട്ടില്‍നിന്നു മലകയറുക.

വല്ലപ്പോഴും മാത്രം യാത്ര ചെയ്തിരുന്നതിനാല്‍ ചവിട്ടുപാതകള്‍ വീണ്ടും ഇഞ്ചയും മറ്റു വല്ലിപ്പടര്‍പ്പുകളും വന്നു മൂടിയിട്ടുണ്ടാകും. രണ്ടാമതൊന്നു പോകുന്ന വഴിയാത്രക്കാരനു തടസ്സം മാറ്റിപോകണമെങ്കില്‍ കൈയ്യില്‍ വെട്ടുകത്തി അനിവാര്യം.

അങ്ങനെ കൈയ്യാല സ്ഥലങ്ങളില്‍ പോയി താമസിക്കുന്നവര്‍ പലരും മലമ്പനി പിടിച്ചുമരിച്ചിട്ടുണ്ട്. കാട്ടുപട്ടി എന്ന പേരില്‍ അറിയപ്പെടുന്ന ചെറുതരം പുലികളുടെ ആക്രമണം അക്കാലത്ത് സര്‍വ്വസാധാരണമായിരുന്നു.

രാത്രികാലങ്ങളില്‍ വീടിനടുത്തുകെട്ടിയ ആടുകളേയും ചുറ്റും മുള്ളുപാകിയിരുന്ന തൊഴുത്തില്‍ നിന്നും കന്നുകാലികളേയും കാട്ടുപട്ടി പിടിച്ചുകൊണ്ടുപോവുക പതിവായിരുന്നു.

കാട്ടുജന്തുക്കളോടും മലമ്പനിയോടും പടവെട്ടിയാണ് ഇവിടുത്തെ പൂര്‍വ്വികര്‍ ഭൂമി സംരക്ഷിച്ചുപോന്നിരുന്നത്.

കൃഷിയും കുടിയേറ്റവും

അക്കാലത്തു ഇവിടേക്ക് ധാരാളം കുടിയേറ്റക്കാരും എത്തിയിരുന്നു. 1920-കളില്‍ ഡിക്സന്‍ എന്നുപേരായ വെള്ളക്കാരന്‍ ഭഷ്യക്ഷാമം പരിഹരിക്കാന്‍ ഒരു ലളിതമാര്‍ഗ്ഗം കണ്ടെത്തി.

ഇഞ്ചക്കുണ്ടിലുണ്ടായിരുന്ന നിബിഡവനം വെട്ടിവെളിപ്പിച്ചു വന്‍മരങ്ങള്‍ അവിടെ നിന്നുമാറ്റി (സായിപ്പിന്റെ നാട്ടിലേക്ക്), അവശിഷ്ടങ്ങള്‍ തീയിട്ടു. അതിനുശേഷം അവിടെ കൊത്തിയിളക്കി പെരുവകനെല്ല് കൃഷി ചെയ്തു.

500 ഏക്കറില്‍ ഉഗ്രന്‍ നെല്ല്. കൊയ്തിട്ടും കൊയ്തിട്ടും കൊയ്ത്തു തീര്‍ന്നില്ല. അവസാനം തല്ലിച്ചതച്ചു നിരപ്പാക്കിയത്രെ. പിന്നീട് വനം വീണ്ടും വളര്‍ന്നങ്കിലും കുടിയേറ്റകര്‍ഷകര്‍ വന്നു നിറഞ്ഞു. വനം മനുഷ്യനു വഴിമാറി.

പറമ്പിക്കുളം - ചാലക്കുടി ട്രാംവെ

അക്കാലത്ത് പറമ്പികുളത്തുനിന്നും വന്‍മരങ്ങള്‍ വ്യവസായാവശ്യത്തിനു ചാലക്കുടിക്കും ഇതരപ്രദേശങ്ങളിലേക്കും എത്തിക്കുന്നതിനായി പറമ്പികളും-ചാലക്കുടി ട്രാംവെ നിര്‍മ്മിക്കപ്പെട്ടു.

1892 കാലത്താണെത്രെ ട്രാംവെയുടെ പണി ആരംഭിച്ചത്. ട്രാംവെയുടെ ആപ്പീസിനായി പണിയിച്ച കെട്ടിടമാണത്രെ ഇന്നു കാണുന്ന വെള്ളിക്കുളങ്ങര യു.പി.സ്കൂള്‍.

പ്രസ്തുത ട്രാംവേ ചരിത്രബോധമില്ലാത്ത അധികൃതര്‍, 1960 കാലഘട്ടത്തില്‍ നിര്‍ത്തല്‍ ചെയ്യുകയും റെയിലുകള്‍ ലേലം ചെയ്തുവില്‍ക്കുകയും ചെയ്തു.

പഞ്ചായത്ത് രൂപീകരണവും ഭരണചരിത്രവും

1952-ല്‍ മറ്റത്തൂര്‍ പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നു. അന്ന് എട്ട് വാര്‍ഡുകളും വെള്ളിക്കുളങ്ങര ദ്വയാംഗ സീറ്റുള്‍പ്പെടെ ഒന്‍പതു സീറ്റുമായിരുന്നു ഉണ്ടായിരുന്നത്.

തിരുകൊച്ചി അസംബ്ളിയില്‍ കൊടകര നിയോജകമണ്ഡലത്തെകൂടി പ്രതിനിധീകരിക്കാന്‍ ഭാഗ്യം സിദ്ധിച്ച പൊലിയേടത്ത് കേശവമേനോനായിരുന്നു പ്രഥമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്നത്തെ പഞ്ചായത്ത് സാംസ്കാരിക നിലയത്തിന്റെ ആപ്പീസ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതും അക്കാലത്തുതന്നെ.

1964 ഡിസംബര്‍ 25ന് ആണ് രണ്ടാമത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. കോടശ്ശേരി പഞ്ചായത്തിന്റെ ഭാഗമായിരുന്ന മോനടി, മറ്റത്തൂര്‍ പഞ്ചായത്തിനോട് കൂട്ടിച്ചേര്‍ത്തത് അക്കാലത്താണ്.

ജില്ലയിലെ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളിലൊന്നാണ് മറ്റത്തൂര്‍.

വിദ്യാഭ്യാസം, വായനശാലകളും കലാ-കായിക രംഗവും

അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പണ്ടുമുതല്‍തന്നെ നിലത്തെഴുത്തശാന്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ രംഗത്ത് വായനശാലകളും സ്തുത്യര്‍ഹമായ സേവനം ചെയ്തിരുന്നു.

മറ്റത്തൂര്‍ സുപ്രഭ, അവിട്ടപ്പള്ളി, കോടാലി, വെള്ളിക്കുളങ്ങര തുടങ്ങിയ ഗ്രാമീണ വായനശാലകള്‍ ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്നവയാണ്.

കൂടാതെ കായികലാരംഗങ്ങളിലും തലയെടുപ്പുള്ള ക്ലബ്ബുകള്‍ ഉണ്ടായിരുന്നു. സാംസ്കാരിക രംഗത്തുണ്ടായ വഴിത്തിരിവുമൂലം പലതും കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടു പോയി.

പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങള്‍ പലതും ബഹുജനപങ്കാളിത്തത്തോടെ പടുത്തുയര്‍ത്തിയിട്ടുള്ളതാണ്. വെള്ളിക്കുളങ്ങര വില്ലേജ് ആപ്പീസിനുള്ള സ്ഥലവും പഞ്ചായത്ത് ബസ്സ്റ്റാന്റിനുള്ള സ്ഥലവും വെള്ളിക്കുളങ്ങര ഒളിമ്പ്യന്‍ ക്ലബ്ബാണ് സംഭാവന ചെയ്തത്.

ഒരു മാതൃകാപഞ്ചായത്തില്‍ ആവശ്യം ഉണ്ടായിരിക്കേണ്ട സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഒരു പ്രൈമറി ഹെല്‍ത്ത്സെന്റര്‍, പോലീസ്സ്റ്റേഷന്‍, രണ്ട് ഫോറസ്റ്റ്ആപ്പീസ്, കൃഷിഭവന്‍, ടെലഫോണ്‍ എക്സ്ചേഞ്ച്, ബ്രാഞ്ച് പോസ്റ്റാഫീസുകള്‍, ഇലക്ട്രിസിറ്റി ആപ്പീസ്, ദേശസാല്‍കൃതബാങ്കുകള്‍, സഹകരണബാങ്കുകള്‍ തുടങ്ങിയവയെല്ലാം മറ്റത്തൂര്‍ഗ്രാമപഞ്ചായത്തിലുണ്ട്.

കലാരംഗത്തും പഞ്ചായത്ത് പിന്നിലല്ല. നൃത്തം, സംഗീതം, ചിത്രകല, ഉടുക്കുകൊട്ട്, നന്തുണിപാട്ട്, പുള്ളുവന്‍പാട്ട്, കളമെഴുത്തുപാട്ട്, കൈകൊട്ടിക്കളി, കോല്‍ക്കളി, പരിചമുട്ടുകളി, കാളകളി, പറയന്‍തുള്ളല്‍ ഇവയിലെല്ലാം പ്രാവീണ്യമുള്ളവര്‍ ഇവിടെയുണ്ട്.

കുഞ്ഞാലിപ്പാറ (Kunjalippara)

കുഞ്ഞാലിപ്പാറ (Kunjalippara) എന്നത് തൃശൂർ ജില്ലയിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.

🌄 ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

  • മറ്റത്തൂർ പഞ്ചായത്തിലെ കോടാലിക്ക് സമീപമാണ് കുഞ്ഞാലിപ്പാറ സ്ഥിതി ചെയ്യുന്നത്.
  • പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടുത്തെ പ്രധാന ആകർഷണം വിശാലമായ ഒരു കൂറ്റൻ പാറക്കെട്ടാണ്.
  • ഇവിടെ നിന്നാൽ മറ്റത്തൂർ പഞ്ചായത്തിന്റെയും സമീപ പ്രദേശങ്ങളുടെയും മനോഹരമായ പച്ചപ്പും പ്രകൃതിഭംഗിയും പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കും.

📜 പേരിനു പിന്നിലെ ഐതിഹ്യം

  • മലബാറിലെ പ്രശസ്ത നാവിക തലവന്മാരായിരുന്ന കുഞ്ഞാലി മരയ്ക്കാർമാരുമായി ബന്ധപ്പെടുത്തിയാണ് ഈ പേര് വന്നതെന്നാണ് പ്രാദേശികമായ വിശ്വാസം.
  • പോർച്ചുഗീസുകാർക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ കുഞ്ഞാലി മരയ്ക്കാരും കൂട്ടരും തങ്ങളുടെ പീരങ്കികളും ആയുധങ്ങളും ഒളിപ്പിച്ചു വെക്കാനും താവളമാക്കാനും ഈ പാറയും അതിനോട് ചേർന്നുള്ള കാടുകളും ഗുഹകളും ഉപയോഗിച്ചിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.
  • ഈ പാറയിൽ പീരങ്കി വെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ചില അടയാളങ്ങൾ ഇപ്പോഴും കാണാം.

🌅 പ്രധാന ആകർഷണങ്ങൾ

  • സൂര്യാസ്തമയം: വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം കാണാൻ ധാരാളം സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. വഴി നീളെയുള്ള കാറ്റും പ്രകൃതിഭംഗിയും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.
  • സിനിമാ ചിത്രീകരണം: മനോഹരമായ പശ്ചാത്തലമുള്ളതിനാൽ നിരവധി സിനിമകൾക്കും ആൽബങ്ങൾക്കും ഈ പ്രദേശം വേദിയായിട്ടുണ്ട്.
മറ്റത്തൂർ പഞ്ചായത്തിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലെ വയലേലകളും കിഴക്കൻ ഭാഗത്തെ പശ്ചിമഘട്ട മലനിരകളും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ, അധികം വാണിജ്യവൽക്കരിക്കപ്പെടാത്ത ഒരു മനോഹരമായ 'ഓഫ്ബീറ്റ്' (Offbeat) ഡെസ്റ്റിനേഷനാണ് കുഞ്ഞാലിപ്പാറ.

മുന്‍ പ്രസിഡന്റുമാര്‍

ക്രമനമ്പര്‍മുന്‍ പ്രസിഡന്റുമാരുടെ പേരുവിവരംവര്‍ഷം
1പൊലിയേടത്ത് കേശവമോനോന്‍1952-65
2ശിവരാമന്‍ മാസ്റ്റര്‍1965-70
3വിരുത്തി പ്രഭാകരന്‍1970-75
4എം. എം. ജോര്‍ജ്1975-80
5ടി. എ. രാമകൃഷ്ണന്‍1990-95
6വി. വസന്തകുമാരി1995-2000
7കെ. കെ. മണി1998-2000
8എം. ജി. കുമാര്‍2000-03
9ദേവസ്സി തൊണ്ടുങ്ങള്‍2003-05
10കെ. വേണുഗോപാല്‍2005-2008
11ഉമ്മുകുല്‍സു അസീസ്2008-2010
12ബിന്ദു അശോകന്‍2010-12
13ബിന്ദു ശിവദാസന്‍2012-15
14പി സി സുബ്രന്‍2015-20
15അശ്വതി വിബി2020-25
16ടെസ്സി ജോസ്2025-

മുന്‍ സെക്രട്ടറിമാര്‍ (എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍)

ക്രമനമ്പര്‍പേര്വര്‍ഷംപദവി
1സി ഡി ജോസഫ്1964എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
2ഐ എല്‍ കുഞ്ഞനംകുട്ടി1966എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
3പി എന്‍ കറപ്പന്‍1973എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
4ഐ എല്‍ കുഞ്ഞനംകുട്ടി1976എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
5ടി എ രാമന്‍1978എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
6ഐ എല്‍ കുഞ്ഞനംകുട്ടി1978എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
7പി എക്സ് ജോണ്‍1979എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
8പി സി ആന്റണി1982എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
9പി എക്സ് ജോണ്‍1982എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
10ടി വി കുമാരന്‍1983എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
11ടി കൃഷ്ണ്ന‍കുട്ടിനായര്‍1984എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
12പി സി ആന്റണി1985എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
13ടി വി കുമാരന്‍1986എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
14ആര്‍ രാധാകൃഷ്ണന്‍നായര്‍1987എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
15സി ആര്‍ മോഹനന്‍1991എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
16കെ വി കേളുകുട്ടി1993എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
17എന്‍ കെ പ്രഭാവതി1994എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
18എം പി രാജന്‍1994എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
19ഇ നാരയണന്‍ നമ്പൂതിരി1994എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
20ടി ജി മനോമോഹന്‍1999എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
21സി സി മാണി2001എസ്കിസ്യൂട്ടീവ് ഓഫീസര്‍ / മാനേജര്‍
22സി എം കുമാരന്‍2001സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറി
23കെ എ ദിവാകരന്‍2004സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറി
24പി എം ജനാര്‍ദ്ദനന്‍2005സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറി
25എന്‍ ഹബീബ് മുഹമദ്ദ്2007സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറി
26പി കെ ശിവരാമന്‍2008സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറി
27കുസുമം ജോസഫ്2012സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറി
28ഷൈബ ഗോപാല്‍2012സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറി
29എ എം മുഹമദ്ദ് ബഷീര്‍2013സെക്രട്ടറി
30എന്‍ എസ് ലീല2013സെക്രട്ടറി
31ടി ആര്‍ പ്രിയന്‍2013സെക്രട്ടറി
32കെ വി ജ്യോതിഷ്കുമാര്‍2013സെക്രട്ടറി
33സലീമ കെ എ2016സെക്രട്ടറി
34ഷാജി ജെ ചിറ്റിലപ്പിള്ളി2016സെക്രട്ടറി
35വി ജി ഗോപകുമാര്‍2018സെക്രട്ടറി
36ടി ജി സജി2019സെക്രട്ടറി
37ഹബീബ് വി എച്ച്2020സെക്രട്ടറി
38ശാലിനി എം2021സെക്രട്ടറി
39പ്രദീപ്കുമാര്‍ പി എസ്2025സെക്രട്ടറി
40ഗോകുല്‍കൃഷ്ണ ജി2026സെക്രട്ടറി

© മറ്റത്തൂർ ഗ്രാമപഞ്ചായത്ത്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

```