തൂഫാന് 2.0
ലഹരി മാഫിയയുടെ വേരറുക്കാന്

പദ്ധതിയെക്കുറിച്ച്
ജനകീയ കൂട്ടായ്മയായി ഓപ്പറേഷന് തൂഫാന് 2.0
സംസ്ഥാനത്ത് വര്ധിച്ചു വരുന്ന ലഹരി ഉപയോഗവും ലഹരി വ്യാപനവും പൂര്ണമായി തടയുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ്, എക്സൈസ് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തില് നടപ്പാക്കുന്ന സമഗ്ര ലഹരി വിരുദ്ധ പ്രവര്ത്തന പദ്ധതിയാണ് ഓപ്പറേഷന് തൂഫാന് 2.0. വാര്ഡ് തലത്തില് ജനജാഗ്രതാ സമിതികള് രൂപീകരിച്ച് ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പ്രധാന ലക്ഷ്യങ്ങള്
ലഹരിയുടെ ആവശ്യകത കുറയ്ക്കുക
ലഹരി ഉപയോഗത്തിലേക്ക് ആളുകള് എത്തുന്നത് തടയുക.
പ്രാരംഭ ഇടപെടല്
അപകടസാധ്യതയുള്ളവരെ നേരത്തെ കണ്ടെത്തി സഹായിക്കുക.
ചികിത്സയും കൗണ്സലിംഗും
ലഹരിക്ക് അടിമപ്പെട്ടവര്ക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുക.
കുടുംബ പങ്കാളിത്തം
വീടുകളിലേക്കും സമൂഹത്തിലേക്കും ബോധവല്ക്കരണം എത്തിക്കുക.
ജനജാഗ്രതാ സമിതികള്
🏘️ വാര്ഡ് തല സമിതി
- ചെയര്മാന് – വാര്ഡ് മെമ്പര്
- കണ്വീനര് – ഹെഡ്മാസ്റ്റര്/സീനിയര് അധ്യാപകന്
- എക്സൈസ്, പൊലീസ് പ്രതിനിധികള്
- കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവര്ത്തകര്
- സന്നദ്ധ പ്രവര്ത്തകര്
⚡ തണ്ടര് വോളണ്ടിയര്മാര്
- ഓരോ വാര്ഡിലും കുറഞ്ഞത് 2 പേര്
- പ്രാദേശിക ഇടപെടലുകള്ക്ക് നേതൃത്വം
- ലഹരി ഭീഷണികള് കണ്ടെത്തല്
🔥 തൂഫാന് വാരിയേഴ്സ്
- ഓരോ വാര്ഡിലും 10 പേര്
- ബോധവല്ക്കരണ പ്രവര്ത്തനങ്ങള്
- യുവജന പങ്കാളിത്തം ഉറപ്പാക്കല്
📢 പ്രധാന പ്രവര്ത്തനങ്ങള്
🔒 സ്വകാര്യത ഉറപ്പാക്കും
ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള് കൈകാര്യം ചെയ്യുമ്പോള് വ്യക്തികളുടെ സ്വകാര്യതയും മാന്യതയും പൂര്ണമായി സംരക്ഷിക്കും. ചികിത്സ, കൗണ്സലിംഗ്, പുനരധിവാസം, ആഫ്റ്റര് കെയര് തുടങ്ങിയ സേവനങ്ങള് ആവശ്യക്കാര്ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള് ശക്തിപ്പെടുത്തും.